ജോഗി മരിച്ചതിന് പിന്നാലെ വീട് നഷ്ടമായി വാടക വീട്ടിലേക്ക് താമസം മാറി പിന്നീട് ഇങ്ങോട്ട് കഷ്ടപാടുകളായിരുന്നു ; സന്തോഷ് ജോഗിയുടെ ഭാര്യ പറയുന്നു

മലയാളത്തിൽ വില്ലൻ വേഷങ്ങളും സഹനടൻ വേഷങ്ങളും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സന്തോഷ്‌ ജോഗി. എന്നാൽ ജോഗിയുടെ ജീവനൊടുക്കൽ മലയാള സിനിമക്ക് തന്നെ ഞെട്ടലായിരുന്നു. 25 വയസ്സ് മാത്രമുള്ള ജോഗിയുടെ ഭാര്യയും രണ്ടും നാലും വയസ്സുള്ള മക്കളെയും ഒറ്റക്കാക്കിയായിരുന്നു ജോഗിയുടെ യാത്ര. അതിൽ നിന്നും താൻ അതിജീവിച്ച കഥ പറയുകയാണ് ജോഗിയുടെ ഭാര്യ ജിജി. ഒരു മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ജിജി മനസ്സ് തുറന്നത്.

ജോഗി മരിച്ചതിന് പിന്നാലെ ജപ്തി നോട്ടീസ് വന്നു, മരണത്തിന് പിന്നാലെ പണം തിരകെ വാങ്ങിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ അടക്കം സ്ഥിരം വീട്ടിൽ വരുമായിരുന്നു, തനിക്ക് വേറെ ജോലി ഉണ്ടായിട്ടും അതിൽ നിന്നുള്ള ശമ്പളം ഒന്നിനും തികയിലായിരുന്നുവെന്നും പിന്നീട്ഷോട്ട് ഫിലിമിന് വേണ്ടി ജോഗി പണയപ്പെടുത്തിയ വീട് വിൽക്കേണ്ടി വന്നു അങ്ങനെ ബാങ്കിലെ കടം തീർത്തെന്ന് ജിജി പറയുന്നു.

മരണം കഴിഞ്ഞു ഒരു കൊല്ലമാകുന്നതിന് മുൻപേ രണ്ടും നാലും വയസുള്ള മക്കളെയും മാതാപിതാക്കളെയും കൂട്ടി തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നെന്നും പിന്നീട് ഒരു വാടക വീട്ടിലാണ് അഭയം തേടിയത്. കടം, അമ്മയുടെ രോഗം, ചെറിയ മക്കൾ എന്നിവ മാത്രമുള്ളപ്പോൾ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ഒരു ആയുർവേദ ഫർമസിയിൽ ജോലി ഉണ്ടായിട്ടും ശമ്പളം ഒന്നും തികഞ്ഞില്ലാന്ന് ജിജി പറയുന്നു

ഓൺലൈൻ ചെറിയ ജോലികൾ ചെയ്തു, ഫർമസിയിലെ ജോലി കഴിഞ്ഞു വരുന്ന വഴിക്ക് 5 മണി തൊട്ട് 10 മണി വരെ പല വീട്ടിലും പോയി കുട്ടികൾക്ക് ട്യൂഷൻ എടുത്തുമാണ് നിത്യ ചിലവിനുള്ള വരുമാനം കണ്ടെത്തിയത്. കടങ്ങൾ പതിയെ വീട്ടി തുടങ്ങിയെന്നും പിന്നീട് സ്ഥലം വാങ്ങി വീട് പണിയാനുള്ള ശ്രമം തുടങ്ങി. 2010 ൽ തുടങ്ങിയ വീട് പണി ഇ വർഷമാണ് കഴിഞ്ഞതെന്നും ഏറെ നാളത്തെ സ്വപനമായിരുന്നു സ്വന്തമായി ഒരു വീട് അത് ഇപ്പോൾ തൃശൂരിൽ പൂർത്തിയായി, വീടിന് വാതിൽ വെച്ചപ്പോൾ തന്നെ താമസം തുടങ്ങിയെന്നും ജിജി പറയുന്നു.

കഷ്ടപ്പാടിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ നടന്നിരുന്ന സമയത്ത് മക്കളെ ശരിക്ക് കണ്ടിട്ടില്ലെന്നും അവർ ഉണരും മുൻപേ താൻ ജോലിക്ക് പോകും അവർ ഉറങ്ങി കഴിഞ്ഞ് രാത്രിയിൽ തിരിച്ചെത്തും അമ്മയും അച്ഛനും കൂടെയാണ് മക്കളെ വളർത്തിയതെന്നും പ്രശനങ്ങൾ ഒരുവിധം അവസാനിച്ചപ്പോൾ ഹോം ട്യൂഷൻ 2014 ൽ നിർത്തിയെന്നും സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനും തിരുമാനിച്ചെന്നും ജിജി പറയുന്നു.