തിരക്കിനിടയിൽ ആരോ തന്റെ ഡ്രസ്സ് വലിച്ച് കീറി കൂടെയുള്ള നടിയുടെ സാരി അഴിഞ്ഞു ; ആൾക്കൂട്ടത്തിനിടയിൽ പെട്ട അനുഭവം തുറന്ന് പറഞ്ഞ് മീര നന്ദൻ

ദിലീപ് നായകനായി എത്തിയ മുല്ല എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. റേഡിയോ ജോക്കി, മോഡൽ എന്നീ രംഗങ്ങളിൽ നിന്നുമാണ് താരം സിനിമയിൽ എത്തുന്നത്. ഉദഘാടനത്തിനും മറ്റും താരം വരുമ്പോൾ വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. അത്തരത്തിൽ ഒരു അവസ്ഥ താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

ഒരു പ്രമുഖ ജ്വലറി ഉദഘാടനത്തിനായി തിരുവനന്തപുരത്ത് തനിക്ക് പോകേണ്ടി വന്നെന്നും, അച്ഛനും ഒപ്പമുണ്ടായിരുന്നെങ്കിലും അദ്ദേഹം വേറൊരു കാറിലും താനും മറ്റൊരു നടിയും തന്റെ കാറിലുമാണ് യാത്ര തിരിച്ചത്. ആ നടി കൂടെയുള്ളത് കാരണം വൻ ജനക്കൂട്ടം ജൂലറിക്ക് മുന്നിലുണ്ടായി അതിന്റെ ഭാഗമായി ജ്വലറി ഉടമകളെ വിളിച്ചു തങ്ങളെ ജ്വലറി വരെ എത്തിക്കാനുള്ള വഴി ഒരുക്കണമെന്ന് അറിയിച്ചു.

നിർഭാഗ്യവശാൽ സെക്യൂരിറ്റികൾ ആരും അവിടില്ലായിരുന്നു, തിരക്ക് കാരണം വെളിയിൽ ഇറങ്ങണ്ട എന്ന രീതിയിൽ താനും നടിയും കാറിൽ തന്നെ ഇരുന്നപ്പോൾ ജനങ്ങൾ തന്നെ വഴി ഒരുക്കി, അത് കണ്ട് തങ്ങൾ ഇരുവരും ഇറങ്ങിയെന്നും എന്നാൽ വേദിയിലേക്ക് പോകുന്ന വഴി ആളുകൾ തള്ളാൻ തുടങ്ങി. തിരക്കിനിടയിൽ തന്റെ ചെരുപ്പ് പോയെന്നും എങ്ങനെയോ ജ്വല്ലറിയിൽ എത്തിയപ്പോൾ തന്റെ കൂടെയുള്ള നടിയുടെ സാരി അഴിഞ്ഞുപോയെന്നും മീര പറയുന്നു. പിന്നീട് പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചതെന്നും എന്നാൽ തിരിച്ചു ഇറങ്ങുന്ന വഴിക്കു തിരക്കിനിടയിൽ ആരോ തന്റെ സൽവാറിൽ കയറി പിടിച്ച്‌ വലിച്ച് സൽവാർ കീറി പോയെന്നും സേഫായ സ്ഥലത്താണ് കീറിയത് കൊണ്ട് ലൈനിങ് ഒന്നും പോയില്ലന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു