കാവ്യയേക്കാൾ ഒരുപടി മുകളിലാണ് മഞ്ജുവിന്റെ സ്ഥാനം ; കാരണം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ടമുള്ള നടിമാരാണ് മഞ്ജു വാരിയരും കാവ്യ മാധവനും. രണ്ട് പേരും ദിലീപ് നായകനായ സിനിമയിൽ കൂടിയാണ് നായിക വേഷങ്ങളിൽ എത്തുന്നത്. സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക വേഷത്തിൽ എത്തുകയും പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കി. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് വിവാഹ മോചനത്തിൽ എത്തുകയും ചെയ്തിരുന്നു.

വിവാഹം ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജു ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിന്നു പിന്നീട് നിരവധി സിനിമകളിൽ താരം വേഷമിട്ടു. ചന്ദ്രൻ ഉദിക്കുന്ന ദിക്ക് എന്ന ചിത്രത്തിലൂടെയാണ് കാവ്യാമാധവൻ ദിലീപിന്റെ നായികയായി എത്തുന്നത് മഞ്ജുവുമായുള്ള വിവാഹം വേർപെടുത്തി ദിലീപ് കാവ്യാമാധവനെ ജീവിത സഖിയാക്കി. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു.

ഇപ്പോൾ ഇരുവരെയും കുറിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി മനസ്സ് തുറക്കുകയാണ്. ഇതിന് മുൻപും ഇത്തരം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് വിവാദങ്ങളിൽ ഭാഗ്യലക്ഷ്മി അകപ്പെട്ടിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ കാവ്യയോട് ഡബ്ബ് ചെയ്യാൻ താൻ ആവിശ്യപെട്ടെന്നും എന്നാൽ കാവ്യക്ക് അതിന് കഴിയാതെ മാറി നിന്നെന്നും എന്നാൽ മഞ്ജു വാരിയർ തൂവൽ കൊട്ടാരം എന്ന ചിത്രത്തിനായി സ്വന്തമായി ഡബ്ബ് ചെയ്‌തെന്നും അത് ക്ലിക്കായതോടെ പിന്നീട് സ്വയം ചെയ്യണമെന്ന് വാശി പിടിച്ചെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അതാണ് നടിയെന്ന നിലയിൽ മഞ്ജുവിന്റെ പൂർണതയെന്നും എന്നാൽ കാവ്യ മഞ്ജുവിനെ അപേക്ഷിച്ച് ഒരു പടി താഴെ ആണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു