അയാൾ കഞ്ചാവ് ഉപയോഗിക്കുന്നത് വൈകിയാണറിഞ്ഞത് എന്റെ ബാങ്ക് ബാലസിൽ മാത്രമായിരുന്നു അയാളുടെ കണ്ണ് അതിനാൽ നല്ലൊരു കുടുംബ ജീവിതം ലഭിച്ചില്ല ; വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേതാ മേനോൻ. അഭിനയത്തിന് പുറമെ നർത്തകി, അവതാരിക, വിധികർത്താവ് എന്നീ നിലയിലും താരം തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്തിട്ടുണ്ട്. സിനിമക്ക് ഒപ്പം തന്നെ ഒരുപാട് വിവാദങ്ങളിലും പേര് കേട്ടിട്ടുള്ള നടിയാണ് ശ്വേത. തന്റെ ആദ്യം ഭർത്താവ് ബോബി ഭോസ്‌ലെയുമായുള്ള ബന്ധം പിരിയാനുള്ള കാരണം തുറന്ന് പറയുകയാണ് താരം ഇപ്പോൾ.

നീണ്ട നാളത്തെ സൗഹൃദം പ്രണയമാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. നല്ല കുടുംബ ജീവിതമാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ തനിക്ക് അത് ലഭിച്ചില്ലെന്നും താരം പറയുന്നു. തന്റെ മുൻ ഭർത്താവിന് അല്പം മാനസിക രോഗമുണ്ടായിരുന്നുവെന്നും ഒരു മാസം കൂടെ നില്കും പിന്നീട് പോയിട്ട് നാലഞ്ച് മാസം കഴിയുമ്പോളാണ് വീണ്ടും വരുന്നതെന്നും താരം പറയുന്നു. ഏഴ് വർഷത്തിൽ അധികം പ്രണയിച്ച് നടന്നിട്ടും അയാൾ കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും ശ്വേത പറയുന്നു.

വീട്ടിൽ സ്ഥിരമായി വിഷയമുണ്ടാക്കുന്ന ബോബി വാതിലുകൾ വരെ ചവിട്ടി പൊളിക്കാറുണ്ടെന്നും ഇപ്പോളും തമ്മിൽ സംസാരിക്കാറുണ്ടെന്നും തിരിച്ചു വരാനും വീണ്ടും വിവാഹം കഴിക്കാമെന്നും മിസ്സ്‌ യു ഫ്രണ്ട് എന്നൊക്കെ അയാൾ ഇപ്പോളും പറയാറുണ്ടെന്നും ആ സമയങ്ങളിൽ ഭർത്താവ് ശ്രീവത്സൻ കൂടെയുണ്ടാകും തന്നേക്കാൾ നന്നായി ബോബിയുടെ രോഗാവസ്ഥ ശ്രീ മനസിലാകാറുണ്ടെന്നും താരം പറയുന്നു.

ആദ്യ വിവാഹം കഴിഞ്ഞ സമയത്ത് ബോബിയുടെ വീട്ടുകാർ തന്റെ ബാങ്ക് ബാലൻസ് അടക്കം അവർ പിൻവലിച്ചെന്നും തന്റെ സമ്പത്തിൽ മാത്രമായിരുന്നു അവരുടെ കണ്ണെന്നും താരം പറയുന്നു. നല്ല ജീവിതം ആഗ്രഹിച്ച തനിക് അത് ലഭിച്ചില്ലന്നും അമീർ ഖാൻ വഴി ജോഷ് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെട്ടും ബോബി അതിന് അനുവദിച്ചില്ലന്നും ഇതോടെ ആ ബന്ധം ഉപേക്ഷിച്ചന്നും ശ്വേത പറയുന്നു.