താൻ ഇപ്പോൾ മരിക്കും ; ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത് സിനിമാ താരത്തിന്റെ ആത്മഹത്യാ ശ്രമം

സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപം സിനിമാ താരം വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അളവിൽ കൂടുതൽ ഉറക്ക ഗുളിക കഴിച്ച നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം നേരിടുന്നുണ്ടെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്നുപറഞ്ഞുള്ള വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമാണ് താരം ജീവനൊടുക്കാൻ ശർമിച്ചത്.

ഇത് തന്റെ അവസാന വീഡിയോ എന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പങ്കവെച്ച വീഡിയോയിൽ ചില രാഷ്ട്രീയ നേതാക്കളുടെ പേരും താരം പറയുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി ഇവർ തന്നെ അപമാനിക്കുന്നെന്നും കുടുംബത്തെ ഓർത്താണ് ഇത്രയും നാൾ പിടിച്ച് നിന്നതെന്നും താരം വീഡിയോയിൽ പറയുന്നു.

വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് മുൻപ് തന്നെ താരം ഗുളിക കഴിച്ചിരുന്നു. താൻ രക്ത സമ്മർദ്ദത്തിന്റെ ഗുളിക കഴിച്ചെന്നും അൽപ്പ സമയത്തിനകം താൻ മരിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ ശ്രദ്ധയിൽ പെട്ട വീട്ടുകാരാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ് വിജയലക്ഷ്മി.

അഭിപ്രായം രേഖപ്പെടുത്തു