അങ്ങനെ കിടന്ന് മതിയായപ്പോഴാണ് ഷക്കീല ചിത്രങ്ങളിൽ അഭിനയിച്ചത് കുറ്റം പറയുന്നവരാരും അരി മേടിച്ച് തന്നില്ല ; തുറന്ന് പറഞ്ഞ് കനകലത

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് കനകലത. അമ്മ, സഹനടി വേഷങ്ങളിലാണ് താരം ഏറെയും തിളങ്ങിയത്. ഒരുകാലത്ത് മലയാള സിനിമകളിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ അഭിനയിച്ച കനകലതയ്ക്ക് പലപ്പോഴും വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തരംഗമായി മാറിയ ഷകീല ചിത്രങ്ങളിൽ കനകലത ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഇത്തരം വേഷങ്ങൾ ചെയ്തതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ഇവർ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ സജീവമായ നടിയായിട്ടും എന്ത്കൊണ്ട് ഇത്തരം ഷകീല ചിത്രങ്ങളിൽ നിങ്ങൾ ഓടി നടന്ന് അഭിനയിക്കുന്നത് എന്നാണ് അഭിമുഖം ചെയ്തയാൾ ചോദിച്ചത് അതിന് മറുപടിയായി കനകലത പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപെട്ടിരുന്നു.

നിങ്ങൾ പട്ടണി കിടന്നിട്ടുണ്ടോ ഭക്ഷണമില്ലാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ? പക്ഷേ തന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും തന്നെ കുറ്റം പറയുന്നവർ ഒന്നും തിന്നാൻ കൊണ്ട് തരില്ലനും താൻ ജോലി ചെയ്താൽ മാത്രമേ വീട്ടിലെ അടുക്കള പുകയൂ എന്നും കനകലത പറയുന്നു. സിനിമയിൽ എത്തിയ ശേഷവും പട്ടിണി കിടന്നിട്ടുണ്ടെന്നും താരം പറയുന്നു. അത്തരം തിരിച്ചറിവുകൾ വന്നതുകൊണ്ടണ് ആ സിനിമകളിൽ അഭിനയിച്ചതെന്നും ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചതെന്നും താരം പറയുന്നു.