ആദ്യത്തെ ഉമ്മ ചെവിയിൽ പിന്നെ എവിടെയൊക്കെയോ വച്ചു 12 തവണ വച്ചപ്പോഴാണ് ശരിയായത് ; അനുഭവം വെളിപ്പെടുത്തി നിരഞ്ചന

ദേവാസുരം എന്ന ചിത്രത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ചത് മുല്ലശ്ശേരി രാജഗോപാൽ എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കിയ കഥയാണ്. ദേവാസുരം എഴുതിയ രഞ്ജിത്തിന്റെ ചിത്രത്തിൽ കൂടി തന്നെ പിന്നീട് മുല്ലശ്ശേരി രാജഗോപാലിന്റെ കൊച്ചു മകളായ നിരഞ്ജന അനൂപും സിനിമയിൽ എത്തുകയായിരിന്നു. ലോഹം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ താരം ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്.

രഞ്ജിത്തിനോട് അവസരം ചോദിച്ച് സിനിമയിൽ എത്തിയ താരം ഇപ്പോൾ മനസ് തുറക്കുകയാണ്. കുട്ടിക്കാലത്ത് ഒരുപാട് സ്റ്റേജ് ഷോകളിലും ഷൂട്ടിംഗ് ലൊക്കേഷനിലും മറ്റും രഞ്ജിത് മാമനോപ്പം കൈപിടിച്ച് നടന്നിട്ടുണ്ടണെന്നും അന്നൊന്നും തന്റെ അഭിനയ മോഹം ആർക്കും അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഒരേയൊരു തവണത്തേക്കാണ് ലോഹം സിനിമയിൽ അവസരം കിട്ടിയതെന്നും നിരഞ്ജന പറയുന്നു.

പിന്നീട് സിനിമയിൽ അവസരം വന്നപ്പോൾ ആദ്യമൊക്കെ വഴിമുടക്കിയേ പോലെ രഞ്ജിത് മാമൻ നിന്നെനും ലോഹത്തിന് ശേഷം സൈറ ഭാനു സിനിയിലേക്ക് അവസരം ലഭിച്ചു. അതിന്റെ റൈറ്ററായ ആർ. ജെ ഷാനിന്റെ ഭാര്യ തന്നോട് ചിത്രത്തിൽ ഒരു ഉമ്മ വയ്ക്കുന്ന സീനുണ്ടെന്നും അത് അഭിനയിക്കാൻ കഴിയുമോയെന്ന് ചോദിച്ചു. അത് ചെയ്യാൻ തയാറാണെന്ന് താൻ സമ്മതിച്ചെന്നും ഉമ്മയുടെ പേരിൽ ആ നല്ല റോൾ കളയാൻ തോന്നിയില്ലനും നിരഞ്ജന പറയുന്നു. വീട്ടുകാരോടും മറ്റും ഇ സീനിനെ കുറിച്ച് ലൈറ്റായി പറഞ്ഞെന്നും പിന്നീട് ഇ കാര്യം തിരക്കി രഞ്ജിത് മാമൻ വിളിച്ചു.

ഉമ്മയുടെ സീനിനെ കുറിച്ച് ചോദിച്ചപ്പോൾ അതിലെ കഥയും, സീനും എല്ലാം താൻ പറഞ്ഞു കൊടുത്തെന്നു പക്ഷേ എവിടെയാണ് ഉമ്മ കൊടുക്കുന്നതെന്ന് രഞ്ജിത് മാമൻ ചോദിച്ചപ്പോൾ അത് തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഇ ഉമ്മ സീൻ പറ്റില്ലാന്ന് രഞ്ജിത് മാമ പറഞ്ഞെന്നും പിന്നീട് താൻ ഷാൻ ചേട്ടനോട് ഉമ്മ ഡയറക്ടയി വയ്ക്കണോ എന്ന് ചോദിച്ചപ്പോൾ വേണെമെന്നും ചേട്ടൻ ആവശ്യപെട്ടു. ഒടുവിൽ പറഞ്ഞു പറഞ്ഞു ഉമ്മ വെക്കേണ്ടത് കവിളിലാക്കിയെന്നും എന്നാൽ തനിക്ക് ഉമ്മ വെച്ച് പരിചയമില്ലാത്തതിനാൽ 12 തവണയിൽ ഏറെ ഉമ്മ വയ്‌ക്കേണ്ടി വന്നു, ആദ്യത്തെ ഉമ്മ ചെവിയിൽ ലാൻഡ് ചെയ്തു പിന്നീട് വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയ ശേഷമാണ് ഒടുവിൽ ശരിയായതെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു