ഇത്രയും കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല സംഭവിച്ചു പോയതാണ് നിനക്ക് ഒരുപാട് കുട്ടികൾ വേണ്ട അമ്മയുടെ ഉപദേശം വെളിപ്പെടുത്തി അഹാന

Actor Bala at Hit List Movie Audio Launch Stills

മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും നിലപാടുകൾ തുറന്ന് പറഞ്ഞു വിവാദങ്ങളിൽ തുടർച്ചയായി അകപ്പെടാറുള്ള താരമാണ് അഹാന കൃഷ്ണകുമാർ. സിനിമ താരം കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന. 4 മക്കളിൽ മൂത്ത മകളായ അഹാന സോഷ്യൽ മീഡിയയിൽ കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും ഫോട്ടോകളും ആരാധകർക്കായി പങ്കുവെയ്കാറുമുണ്ട്

അഹാനയുടെ അമ്മ സിന്ധു തനിക്ക് നൽകിയ ഒരു ഉപദേശത്തെ കുറച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ഒരുപാട് മക്കളുണ്ടാകുന്നത് അമ്മയ്ക്ക് അന്നും ഇന്നും ഇഷ്ടമില്ലാത്ത കാര്യമാണെന്നും അതിനാൽ അധികം കുട്ടികൾ വേണ്ടന്ന് തന്നെയും അമ്മ ഉപദേശിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറയുകയാണ് ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇ കാര്യം വെളിപ്പെടുത്തിയത്.

ഇത്രെയും പിള്ളേർ വേണമെന്ന് വിചാരിച്ചതല്ല അങ്ങനെ സംഭവിച്ചു പോയതാണെന്ന് അമ്മ പറയാറുണ്ടെന്നും അമ്മ ആസ്വദിക്കുന്ന നിമിഷങ്ങളും അതുപോലെ തന്നെ തലവേദനയുള്ള നിമിഷങ്ങളുമുണ്ടെന്നും താരം പറയുന്നു. ഓണം പോലെയുള്ള ആഘോഷങ്ങളും മറ്റും വരുമ്പോൾ തങ്ങൾക് വേണ്ടത് എല്ലാം ചെയ്തു തരുമെന്നും അപ്പോഴേക്കും തളർന്നു പോയിട്ടുണ്ടാകുമെന്നും അമ്മയുടെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ലന്നും അഹാന പറയുന്നു. അപ്പോഴൊക്കെ അമ്മ അടുത്തുവന്ന് ഒരു ഉപദേശം തരുമെന്നും അധികം കുട്ടികളെ നിനക്കും വേണ്ടാന്നും.

ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലെ പോലെയാണ് ഇളയ മകളായ ഹൻസിക ജനിച്ചപ്പോഴുള്ള ഞങ്ങളുടെ ജീവിതമെന്നും, താൻ ഉൾപ്പെടെ 3 സഹോദരങ്ങൾ സ്കൂളിൽ പോകുമ്പോ അച്ഛനും അമ്മയും ഹൻസികയും എടുതോണ്ടാണ് എവിടേലും പോകുന്നത്. അവർക്ക് അപ്പോഴും ചെറുപ്പക്കാരായ ദമ്പതികളുടെ ഇമേജാണെന്നും അഹാന കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു