പണത്തിനോടുള്ള ആർത്തി കാരണം സിനിമയിൽ ഓടി നടന്ന് അഭിനയിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞു ശോഭന

മലയാള സിനിമയിൽ നല്ല വേഷം ചെയ്യുകയും പിന്നീട് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരമാണ് ശോഭന. വർഷങ്ങൾക്ക് ശേഷവും താരത്തിന്റെ സ്റ്റാർഡം പഴയപോലെ തന്നെ നിൽക്കുന്നതിന്റെ ഉദാഹരണമാണ് വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടിയുള്ള താരത്തിന്റെ തിരിച്ചുവരവും അതിന് പ്രേക്ഷകർ നൽകിയ സ്വീകരണവും.

മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ഒരു വർഷം കൊണ്ട് 23 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിന്റെ കാരണം എന്താണെന്നും വെളിപ്പെടുത്തുയാണ്‌ ശോഭന ഇപ്പോൾ. അത്രയേറെ സിനിമകൾ ഒരു വർഷം ചെയ്തതിന്റെ പിന്നിൽ അത്രക്ക് പണം ആവിശ്യമുണ്ടായിരുന്നുവെന്നും, ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങുക എന്നത് തന്റെ ലക്ഷ്യമായിരുന്നുവെന്നും ശോഭന പറയുന്നു.

ഒറ്റ വർഷം കൊണ്ട് ഇത്രയും സിനിമയിൽ അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും എന്നാൽ പണത്തിനോട് അത്രക്ക് ആർത്തി കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സിനിമയിൽ അഭിനയിക്കുമ്പോൾ ഡയലോഗുകൾ ഓർത്ത് വെയ്ക്കുന്ന കാര്യത്തിൽ തനിക്ക് പോരായിമയുണ്ടെന്നും താരം പറയുന്നു. ബോളിവുഡ് സിനിമകൾ അടക്കം തന്നെ തേടിവന്നിട്ടുണ്ടെന്നും എന്നാൽ ആ സമയത്തും മലയാളത്തിൽ തനിക്ക് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ശോഭന പറയുന്നു.

ബോളിവുഡിൽ അഭിനയിക്കാൻ അമ്മ സമ്മതിച്ചില്ലന്നും മലയാളത്തിൽ ഒരുപാട് അവസരങ്ങൾ ഉള്ളതിനാൽ തനിക്കും പോകാൻ തോന്നിയില്ലന്നും ശോഭന പറയുന്നു. ബാലചന്ദ്രമേനോൻ 1984 ൽ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ്‌ സിനിമയിൽ എത്തുന്നത്. അഭിനയത്തിന് പുറമെ നർത്തികി കൂടിയായ ശോഭന വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാടൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൂടിയാണ് മടങ്ങി വന്നത്.

അഭിപ്രായം രേഖപ്പെടുത്തു