ഓട്ടം വിളിച്ച് വഞ്ചിക്കപ്പെട്ട കലാഭവൻ മണിയുടെ ആരാധകന് സഹായവുമായി മണിയുടെ നായിക

ഓട്ടം വിളിച്ച ശേഷം പണം നൽകാതെ മുങ്ങിയ വിഷമത്തിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർക്ക് ഒടുവിൽ സഹായവുമായി എത്തിയിരിക്കുകയാണ് കലാഭവൻ മണിയുടെ നായികയായി സിനിമയിൽ എത്തിയ നിയ രഞ്ജിത്ത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു പറ്റിക്കപെട്ടത് വാർത്തകളിൽ കൂടി അറിഞ്ഞ നിയ രേവതിനെ വിളിക്കുകയായിരുന്നു.

ലണ്ടനിൽ സ്ഥിര താമസമാക്കിയ നിയ കലാഭവൻ മണി നായകനായ മലയാളി എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഉത്സവ സമയങ്ങളിലും മറ്റും കലാഭവൻ മണിയുടെ പാട്ടുകൾ അടങ്ങിയ കാസറ്റുകൾ വിൽക്കുന്ന രേവത് ഇ തവണ കോവിഡ് കാരണം ഉത്സവങ്ങളും മറ്റും മുടങ്ങിയതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർ ജോലിയിലേക്ക് തിരഞ്ഞത്.

അമ്മ മരിച്ചതിനാൽ അടിയന്തരമായി തൃശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തണമെന്ന് ആവിശ്യപ്പെട്ട് ഓട്ടം വിളിക്കുകയും പിന്നീട് പണം കൊടുക്കാതെ യാത്രക്കാരനായ യുവാവ് മുങ്ങുകയായിരുന്നു. പ്ലംബർ ജോലി ചെയുകയും സിനിമ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന നെയ്യാറ്റിൻകര സ്വദേശി നിശാന്താണ് കബളിപ്പിച്ചു കടന്നുകളഞ്ഞത്.

അമ്മയെ കാണണമെന്ന് കരഞ്ഞു പറഞ്ഞതിനെ തുടർന്നാണ് രേവത് ഇയാളെ തൃശൂരിൽ എത്തിച്ചത്. യാത്രക്ക് ഇടയിൽ ഇയാൾക്കായി രേവത് പണം കടം വാങ്ങി നൽകുകയും ചെയ്തിരുന്നു. തമ്പാനൂരിൽ എത്തിയപ്പോൾ അമ്മയുടെ മൃതദേഹം കണ്ടിട്ട് വരാമെന്ന് പറഞ്ഞ ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. അമ്മയെ കണ്ടിട്ട് വന്ന ശേഷം ബന്ധുവിന്റെ കൈയിൽ നിന്നും പണം വാങ്ങി തരാം മോർച്ചറിയിൽ അടയ്ക്കാൻ 1000 രൂപ കൂടി വേണെമെന്ന് ഇയാൾ കരഞ്ഞു പറഞ്ഞപ്പോൾ രേവത്ത് ഇയാൾക്ക് പണം നൽകുകയായിരിന്നു. പിന്നീട് ഇയാൾ മോർച്ചറിയിൽ നിന്നും മടങ്ങി വരുന്നത് കാത്ത് രേവത് വെളിയിൽ നിന്നെങ്കിലും കാണാത്തതിനെ തുടർന്ന് വഞ്ചിക്കപെട്ടെന്ന് തിരിച്ചറിയുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു