ഒരുവർഷം മാത്രമേ അയാളുടെ കൂടെ താമസിച്ചുള്ളു പിന്നീട് വിവാഹമോചനം നേടി ; ഓർഡിനറി നായിക പറയുന്നു

ഓർഡിനറി എന്ന ചിത്രത്തിൽ കൂടി കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി മലയാള പ്രക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ശ്രീത ശിവദാസ്. സുഗീത് സംവിധാനം ചെയ്ത ഓർഡിനറി സിനിമ വൻ വിജയം നേടുകയും ചെയ്തിരിന്നു. പാർവതി എന്ന പേര് സിനിമയിൽ എത്തിയ ശേഷം ശ്രീത എന്നാക്കുകയായിരുന്നു. ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു.

മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത അഭിനയത്തിന് പുറമെ അവതരണ രംഗത്തും സജീവമായിരുന്നു. മണി ബാക് പോളിസി, 10.30 എഎം ലോക്കൽ കോൾ, കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടക്കാലത്ത് സിനിമയയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

2014 ൽ വിവാഹം കഴിഞ്ഞ ശ്രിത ചില മലയാള സിനിമകളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. 2019 ൽ തമിഴിൽ ഇറങ്ങിയ ദിൽക്കു ദുക്കുടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ ബന്ധം വേർപെടുത്തിയ കാര്യം ശ്രിത തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു