കറുത്ത ഡ്രെസ്സും, കുട്ടി പാമ്പിന്റെ പൊട്ടും ധരിച്ചു ഓട്ടോ ഗ്രാഫ് വാങ്ങാൻ വന്നപ്പോഴാണ് പ്രിയയെ ആദ്യമായി കാണുന്നത് ; പ്രണയത്തെക്കുറിച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ ചോക്ലേറ്റ് കുമാരനാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് ക്യാമ്പസ്‌ ചിത്രങ്ങളിൽ പകരം വെയ്ക്കാനില്ലാത്ത നായകൻ കൂടിയായ കുഞ്ചാക്കോ ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പിന്നീട് അഭിനയ ജീവിതത്തിലേക്ക് തിരികെ വരുകയിയാരുന്നു. നല്ല ഒരു ഡാൻസർ കൂടിയായ കുഞ്ചാക്കോ അനിയത്തി പ്രാവ് എന്ന ചിത്രത്തിന് ശേഷമാണ് റൊമാന്റിക് ഹീറോയായി മാറിയത്.

പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിച്ച ചാക്കോച്ചന് പ്രേമ ലേഖനങ്ങളും സ്ഥിരമായി ലഭിക്കാറുണ്ടായിരുന്നു. പല പ്രേമലേഖനങ്ങളും ആരാധികമാർ രക്തം കൊണ്ടാണ് എഴുതി അയച്ചിരുന്നതെന്നും ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ പറഞ്ഞിരിന്നു. ആരാധികമാരിൽ തന്നെ ഒരാളെയാണ് കുഞ്ചാക്കോ പ്രണയിച്ചതും 14 വർഷം മുൻപ് വിവാഹം കഴിച്ചതും.

കറുത്ത ഡ്രെസ്സും, കുട്ടി പാമ്പിന്റെ പൊട്ടും ധരിച്ചു ഓട്ടോ ഗ്രാഫ് വാങ്ങാൻ വന്നപ്പോഴാണ് പ്രിയേ ആദ്യമായി കാണുന്നതെന്നും പിന്നീട് താൻ തന്നെ പ്രിയയുടെ നമ്പർ സംഘടിപ്പിച്ചു ഫോൺ വിളിച്ചെന്നും മണിക്കൂറുകൾ നീളുന്ന ഫോൺ വിളികൾ പതിവായി തുടങ്ങിയപ്പോൾ ഇൻകമിങിനും ഔട്ട്‌ ഗോയിങ് കോളുകൾക്കും സ്ഥിരമായി ചാർജ് ചെയ്യുന്നതിന് പരിധിയില്ലായിരുന്നുവെന്നും താരം പറയുന്നു.

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയങ്ങളിലും ഇതുപോലെ പ്രിയേ വിളിച്ചിട്ടുണ്ടെന്നും ഷൂട്ടിങ്ങിന് ശേഷം താൻ താമസിച്ചത് വടക്കാഞ്ചേരിയിലെ ഡയാന ഹോട്ടലിലാണ്. പൊതുവെ റേഞ്ച് കുറവും വെളിയിൽ തകർപ്പൻ മഴയുമുള്ളപ്പോൾ പരിസര ബോധം മറന്നുകൊണ്ട് ഹോട്ടലിന്റെ മുകളിലെ വാട്ടർ ടാങ്കിന് സമീപത്ത് ചാരി വെച്ചിരുന്ന ഇരുമ്പ് ഏണിയിൽ കയറി നിൽക്കുമ്പോഴാണ് റേഞ്ച് ലഭിച്ചതെന്നും ആ മഴയും നനഞ്ഞു പല ദിവസങ്ങളിലും താൻ പ്രിയെ വിളിക്കുമായിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു