ദൈവതുല്യനായി കണ്ട അയാൾ കിടന്നുറങ്ങുകയായിരുന്ന എന്റെ സ്വകാര്യ ഭാഗത്ത് കൈ വെച്ചു ; ദുരനുഭവം വെളിപ്പെടുത്തി ചിന്മയി

സിനിമ മേഖലയിൽ സ്ത്രീകൾക് നേരേ നടക്കുന്ന ആക്രമണങ്ങൾ പലതും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് ഗായികയായ ചിൻമയി. ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും ചിന്മയിക്ക് ലഭിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ നടക്കുന്ന ചില കാര്യങ്ങൾ നടിമാർ തുറന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് ചിന്മയിയും ഇ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന സ്ത്രീകളെ ഫെമിനിസ്റ്റുകളാകുന്ന രീതിയെയും ചിന്മയി വിമർശിച്ചിരുന്നു. തനിക്ക് നേരിട്ടും അല്ലാതെയും അറിയുന്ന എല്ലാ സ്ത്രീകളും ഒരിക്കൽ എങ്കിലും ലൈം ഗിക ആ ക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവരെ അങ്ങനെ ചെയ്തത് അദ്ധ്യാപകൻ അല്ലെങ്കിൽ ഏതേലും അമ്മാവന്മാരാകും എന്നും ചിന്മയി പറയുന്നു. മരണ ഭയം ജീവ ഭയം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് ഇ കാര്യങ്ങളിൽ പ്രതികരിക്കാതെ ഒരുപാട് യുവതികളെ തനിക്ക് അറിയാമെന്നും എട്ടോ ഒമ്പതോ വയസുള്ളപ്പോൾ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ചാണ് തനിക്ക് ഇ അനുഭവമുണ്ടായതെന്നും താരം പറയുന്നു. തന്റെ ദേഹത്ത് കൂടി ഒരു തണുത്ത കൈ ഇഴഞ്ഞെന്നും തന്റെ ദേഹത്ത് ഒരിക്കലും തൊടാൻ പാടില്ലാത്ത ദൈവ തുല്യനായി കാണുന്ന ഒരു സെലിബ്രറ്റിയായിരുന്നു അതെന്നും ചിന്മയി വ്യക്തമാക്കുന്നു.

താൻ അപ്പോൾ തന്നെ അമ്മയോട് ഇ കാര്യം അറിയിച്ചെന്നും അമ്മ മുഖേന അയാളുടെ മേൽഅധികാരിയോടും ഇ കാര്യം പറഞ്ഞു. ഇ പ്രശനം കൈകാര്യം ചെയ്യ്തോളാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നു എന്നാൽ ഇന്ന് അയാൾ ഇന്ന് ഉയർന്ന സ്ഥാനത്താണെന്നും ചിന്മയി വെളിപ്പെടുത്തി. സ്ത്രീകളുടെ ഇത്തരം സംഭവങ്ങൾ തുറന്ന് പറയുന്നവരെ ഫെമിനിസ്റ്റുകളുന്ന വൃത്തികെട്ട ചിന്താഗതി സമൂഹത്തിലുണ്ടെന്നും ചിന്മയി വിമർശിക്കുന്നു. പെണ്ണ് കുട്ടികൾ മാത്രമല്ല ചില കിളവന്മാരുടെ ഇരയായി ആൺകുട്ടികളും അകപ്പെടാറുണ്ടെന്നും. പെണ്കുട്ടികള് ശബ്ദമുണ്ടാകും പക്ഷേ ആൺകുട്ടികൾ എന്ത് ചെയ്യുമെന്നും ചിന്മയി ചോദിക്കുന്നു. ലൈംഗിക പഠനം പ്രോത്സാഹിപ്പിക്കണം എന്ന് പറയുമ്പോൾ ഇത്തരം കിളവന്മാർ ഇന്ത്യൻ സംസ്കാരം എന്നൊക്കെ പറഞ്ഞു വരുമെന്നും ചിന്മയി പറയുന്നു