അച്ഛനെന്താ ഒരു സൂപ്പർസ്റ്റാറാകാത്തെ എന്ന് മകൻ എന്നോട് ചോദിച്ചു ; മകന് നൽകിയ മറുപടി വെളിപ്പെടുത്തി മുകേഷ്

നായകനായും സഹനടനായും മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ നടനാണ് മുകേഷ്, ഹാസ്യ താരമായി സിനിമയിൽ അഭിനയം തുടങ്ങിയ മുകേഷ് പിന്നീട് ഒട്ടേറെ മികച്ച വേഷങ്ങളും ചെയ്തിട്ടുണ്ട്. 1983 മുതൽ സിനിമയിൽ സജീവനാണെങ്കിലും മറ്റ് സൂപ്പർ സ്റ്റാറുകൾക്ക് കിട്ടിയ അത്രയും പരിഗണന പലപ്പോഴും മുകേഷിന് ലഭിച്ചിട്ടില്ല. പ്രതിഭ ഉണ്ടായിട്ടും അതിനെ വേണ്ട വിധം പ്രയോജനപ്പെടുത്തിയത് ചുരുക്കം ചില സംവിധായകർ മാത്രമാണ്.

കൈരളി ടീവി സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന ഷോയിൽ അതിഥിയായി എത്തിയ മുകേഷിനോട് എന്ത് കൊണ്ട് മുകേഷ് മാത്രം സൂപ്പർ സ്റ്റാറയില്ല എന്ന ചോദ്യത്തിനോട് പ്രതികരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടി. വി ചന്ദ്രൻ എന്ന ആർട്ട് ഡയറക്ടറിനെ ഒരിക്കൽ ഒരു റെസ്റ്റോറന്റിൽ വെച്ച് കണ്ടുമുട്ടിയെന്നും അദ്ദേഹം തനിക്ക് ഷേക്ക് ഹാൻഡ് തരുകയും ഒപ്പം മോശം സിനിമകളിൽ അഭിനയിക്കുന്ന നല്ല നടൻ എന്ന് മാത്രം പറഞ്ഞിട്ട് അദ്ദേഹം പോവുകയും ചെയ്തു. അതിന് ശേഷം തന്നെ ഒരു സിനിമയിലേക്കും വിളിച്ചിട്ടില്ലന്നും താരം പറയുന്നു.

താൻ ഒരിക്കൽ പോലും ഒരു സംവിധായാകാനോടും താൻ പറയുന്ന രീതിയുള്ള വേഷം വേണം അല്ലെങ്കിൽ ഇ സംവിധായകന്റെ ചിത്രത്തിൽ മാത്രമേ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ലന്നും അങ്ങനെ തോന്നിയിട്ടില്ലന്നും മുകേഷ് പറയുന്നു. ഞാൻ എന്തുകൊണ്ടാണ് സൂപ്പർ സ്റ്റാറാകാത്തതെന്ന് ഒരിക്കൽ തന്നോട് മകനും ചോദിച്ചിട്ടുണ്ടെന്നും അതിന് മറുപടിയായി താൻ ദൈവത്തെ കണ്ടിട്ടുണ്ടെന്നും, തന്നോട് സൂപ്പർ സ്റ്റാറാകണോ അതോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വേണോയെന്ന് ചോദിച്ചപ്പോൾ താൻ തിരഞ്ഞെടുത്തത് ലൈഫ് ടൈം അച്ചീവ്മെന്റണെന്ന് മകനോട് പറഞ്ഞെന്നും അതിന് മറുപടിയായി സൂപ്പറായിട്ടുണ്ട് അച്ഛാ എന്നാണ് അവൻ പറഞ്ഞതെന്നും മുകേഷ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു