മമ്മൂട്ടി സ്മാർട്ടാണ്, എന്നാൽ മമ്മൂട്ടിയേക്കാളും ഈസിയാണ് മോഹൻലാലുമായി ഇടപഴകാൻ: വെളിപ്പെടുത്തലുമായി നടി സുമലത

സൗന്ദര്യ മത്സരത്തിൽ വിജയിച്ച ശേഷം അതുവഴി സിനിമയിൽ എത്തിയ നടിയാണ് സുമ ലത. മലയാള സിനിമയിൽ ജയൻ ഉൾപ്പടെ ഉള്ളവർക്ക് ഒപ്പം അഭിനയിച്ച സുമലത. മോഹൽലാൽ നായകനായ തൂവാലതുമ്പികൾ എന്ന സിനിമയിലെ ക്ലാര എന്ന വേഷം അഭിനയിച്ചാണ് ശ്രദ്ധനേടുന്നത്. പിന്നീട് മമ്മൂട്ടിയ്ക്ക് ഒപ്പം ന്യൂ ഡൽഹി, നിറക്കൂട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ പറ്റിയും മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. മമ്മൂട്ടിയ്ക്ക് ഒപ്പം ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിന് ഒപ്പം അഭിനയിച്ച സിനിമകളിൽ കൂടിയാണ് തന്നെ ആളുകൾ കൂടുതൽ അറിയുന്നതെന്ന് തരം പറയുന്നു. ഇരുവരുമായി ഇപ്പോഴും നല്ല സൗഹൃദമാണ്.

മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ചെയ്യാൻ വേണ്ടിയാണ് മോഹൻലാൽ തന്നെ ആദ്യം സമീപിച്ചതെന്നും എന്നാൽ പിന്നീട് തൂവാനതുമ്പിയെ പറ്റി പറഞ്ഞതെന്നും അപ്പോൾ തന്നെ താൻ സമ്മതിച്ചെന്നും താരം പറയുന്നു. മമ്മൂട്ടി സ്മാർട്ടാണെന്നും ഒരു അഭിനേതാവ് എങ്ങനെയാകാണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹമെന്നും താരം പറയുന്നു എന്നാൽ അടുത്ത് ഇടപഴകാൻ നല്ലത് മോഹൻലാലാണെന്നും അദ്ദേഹവുമായി ഇപ്പോഴും അടുത്ത ബന്ധം കത്തുസുക്ഷിക്കുണ്ടെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു