പല സിനിമകളിലും താൻ ശബ്ദം നൽകിയിട്ടും ഉർവശിക്ക് അത് സമ്മതിക്കാൻ മടിയുണ്ടായിരിന്നു ; ഊർവശിയുമായി അകലാനുള്ള കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി എത്തി പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ നടിയാണ് ഉർവശി. നായിക വേഷത്തിന് പുറമെ സഹനടി വേഷങ്ങളിലും താരം ശോഭിച്ചിട്ടുണ്ട്. സിനിമയിൽ നായികയായി തിളങ്ങിയ സമയങ്ങളിൽ ഉർവശിക്ക് ശബ്ദം നൽകിയിരുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയായിരുന്നു. എന്നാൽ സിനിമ മേഖലയിൽ വെച്ച് ഉർവശിയുമായി അകന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യ ലക്ഷ്മി.

ഉർവശി നായികയായി എത്തിയ പല സിനിമകളിലും താൻ ശബ്ദം നൽകിയിട്ടും ഉർവശിക്ക് അത് സമ്മതിക്കാൻ മടിയുണ്ടായിരിന്നുവെന്നും ഒരു തമിഴ് പത്രത്തിന് ഉർവശി നൽകിയ അഭിമുഖത്തിൽ തന്നെ അപമാനിച്ചുവെന്നും താരം പറയുന്നു. താനാണ് ശബ്ദം നൽകുന്നതെന്ന കാര്യം സമ്മതികക്കാൻ പലപ്പോഴും ഉർവശി മടി കാണിച്ചിട്ടുണ്ടെന്നും തലയാണ മന്ത്രം, മഴവിൽക്കാവടി, ലാൽസലാം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപെട്ടന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ തന്റെ വേഷങ്ങൾക്ക് ശബ്ദം നൽകാൻ വേറെ ആരുടെയും സഹായം വേണ്ടി വന്നിട്ടില്ലെന്ന് ഉർവശി അഭിമുഖത്തിൽ പറഞ്ഞപ്പോൾ തന്റെ തൊഴിലിനെ തന്നെ അപമാനിക്കുന്ന രീതിയാണ് ഉണ്ടായതെന്നും ഡബ്ബിങ് എന്നത് ഒരു വിലയില്ലാത്ത മേഖലയാണോ എന്ന് തനിക്ക് തോന്നി പോയെന്നും അത് ഉരവശിയോട് പറഞ്ഞപ്പോൾ അവരും അംഗീകരിക്കാൻ മടി കാണിച്ചെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

അഭിപ്രായം രേഖപ്പെടുത്തു