പാർക്കിൽ വ്യായാമം ചെയ്യുകയായിരുന്ന നടിയെ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് ആക്രമിച്ചതായി പരാതി

ബാംഗ്ലൂർ: സദാചാര പോലീസിന്റെ ആക്രമണം തനിക്ക് നേരെ ഉണ്ടായെന്ന് ആരോപണവുമായി നടി സംയുക്ത ഹെഡെ. പാർക്കിൽ ഹുല ഹൂപിംഗ് പരിശീലനത്തിനായി എത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നാണ് നടി പറയുന്നത്. അക്രമം നടത്തിയവർ തന്നെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

അഗരാ തടാകത്തിനു സമീപത്തുള്ള പാർക്കിൽ സുഹൃത്തുക്കളോടൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുമ്പോളാണ് മുതിർന്ന സ്ത്രീ തനിക്ക് നേരെ പരിഹാസ വാക്കുകൾ ഉയർത്തിക്കൊണ്ട് രംഗത്തെത്തിയതെന്നാണ് നടി പറയുന്നത്. സ്പോർട്സ് ബ്രായും വർക്കൗട്ട് ഫാൻസും ധരിച്ചുകൊണ്ട് പരിശീലനം നടത്തുന്നതിനെതിരെയാണ് വിമർശനവും പരിഹാസവും ഉയർത്തിക്കൊണ്ട് സ്ത്രീ രംഗത്തെത്തിയതെന്നും സ്ത്രീയ്ക്കൊപ്പം കുറെ പുരുഷന്മാരും ഉണ്ടായിരുന്നതായും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

പരസ്യമായി താൻ നഗ്നതാപ്രദർശനം നടത്തുകയാണെന്നും തനിക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അവർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. കൂടാതെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടി ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു