പ്രസവം വാട്ടർ ബർത്തിലൂടെ ; പ്രസവ ചിത്രങ്ങൾ പങ്കുവെച്ച് താര ദമ്പതികൾ

ലോക്ക് ഡൌൺ സമയത്ത് ഗർഭ ധാരണവും പ്രസവവും ആഘോഷമാക്കുകയാണ് താര ദമ്പതികൾ. തമിഴ് സിനിമ താരങ്ങളായ നകുലും ഭാര്യ ശ്രുതിയും തങ്ങൾക്ക് ജനിച്ച മകളുടെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കുകയാണ് ഇപ്പോൾ. അകിറ എന്നാണ് ഇരുവർക്കും ജനിച്ച മകൾക്ക് പേരിട്ടിരിക്കുന്നത്. ഒരു മാസം മുൻപായിരുന്നു പ്രസവവെന്നും താൻ തിരഞ്ഞെടുത്തത് വാട്ടർ ബർത്ത് എന്ന സംവിധാനത്തിൽ കൂടിയാണ് മകൾക്ക് ജന്മം നൽകിയതെന്നും ശ്രുതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നു.

ആശുപത്രിയിൽ വെച്ച് പ്രസവം വേണ്ടെന്ന് തങ്ങൾ നേരത്തെ തീരുമാനിച്ചെന്നും വാട്ടർ ബർത്തിൽ കൂടി മകൾക്ക് ജന്മം നൽകാൻ തീരുമാനിച്ചപ്പോൾ പിന്തുണയായി ഭർത്താവ് നകുലും ഒപ്പമുണ്ടായിരിന്നു. താൻ 32 അഴ്ച ഗർഭിണിയായ സമയത്താണ് നകുലുന് ഒപ്പം ഹൈദ്രബാദിലേക്ക് കാറിൽ പോയതെന്നും, എന്തിനാണ് നിങ്ങൾ ഒറ്റയ്ക്ക് പോകുന്നത്, കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും തുടങ്ങി നിരവധി ചോദ്യങ്ങൾ ആ സമയം ഉയർനെന്നും താരം പറയുന്നു.

പ്രസവം പലർക്കും പേടിയാണെന്നും എന്നാൽ ബാക്കി എല്ലാവരെക്കാളും ശക്തിയുണ്ടെന്ന് ഇതിൽ കൂടി തെളിയിക്കാൻ കഴിയുമെന്നും ശ്രുതി പറയുന്നു. കഠിനമായി പരിശ്രമിച്ചാൽ എളുപ്പത്തിൽ പോരാടാൻ സാധിക്കുമെന്നും താരം പറയുന്നു. പ്രസവ സമയത്തുള്ള ചിത്രങ്ങളും ശ്രുതി പങ്കുവെച്ചിട്ടുണ്ട്. താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു നിരവധി ആളുകളാണ് കമന്റ് ബോക്സിൽ എത്തുന്നത്.

അഭിപ്രായം രേഖപ്പെടുത്തു