തന്റെ വയറല്ല മറ്റാരുടെയോ വയറാണ് അതിൽ കാണിച്ചിരുക്കുന്നത് ; ലക്ഷ്മിപ്രിയ പറയുന്നു

നരൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ താരം കൂടിയാണ് ലക്ഷ്മിപ്രിയ ഏകദേശം എൺപതോളം സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇപ്പോൾ താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അടുത്തിടെ നിരവധി സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്.

തൻറെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് ലൂടെ താൻ നല്ലൊരു എഴുത്തുകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. നാദിർഷ അവതാരകനായ താരത്തിന്റെ ഒരു പഴയ ചാനൽ ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സീനിയേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു വിവാദത്തെപ്പറ്റിയാണ് താരം പറയുന്നത്. കോളേജ് അധ്യാപികയുടെ വേഷമായിരുന്നു സീനിയേഴ്സിൽ ലക്ഷ്മിപ്രിയ അഭിനയിച്ചത്. സിനിമയിലെ ഒരു സീനിൽ വയറുകാണിച്ചു അഭിനയിക്കേണ്ട ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗം അഭിനയിക്കാൻ താരം വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം അതിനെക്കുറിച്ചു ലക്ഷ്മിപ്രിയ പറയുന്നത് ഇങ്ങനെ “വേഷം ഒരു കോളേജ് അധ്യാപികയുടേതാണ്.

ഒരു അദ്ധ്യാപിക ഒരിക്കലും സെക്സി ആയി നടക്കാറില്ല. മാത്രമല്ല വയറുകാണിച്ചു അഭിനയിക്കണം എന്ന് തന്നോട് പറഞ്ഞതുമില്ല. തനിക് അഭിനയിക്കാൻ പറ്റാതെ വന്നപ്പോൾ താൻ പറഞ്ഞു നിങ്ങൾ എന്നോട് ഇങ്ങനെ അല്ലലോ പറഞ്ഞതു ഞാൻ പോവുകയാണ് എന്നും പറഞ്ഞു വണ്ടിയിൽ കയറാൻ പോയപ്പോൾ ജയറാമേട്ടൻ അടക്കമുള്ളവർ വന്നു തന്നെ ആശ്വസിപ്പിച്ചു. ഇതൊരു മോശം കഥാപാത്രമല്ലെന്നു ഉറപ്പു തരികയും ചെയ്തു. തന്റെ വയറല്ല മറ്റാരുടെയോ വയറാണ് അതിൽ കാണിച്ചിരുക്കുന്നത്. അത്കൊണ്ടാണ് താൻ അതിൽ അഭിനയിച്ചത്. തനിക്കു അതുപോലുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ താല്പര്യമില്ല എന്നും താരം
വ്യക്തമാക്കി. പിന്നീട് സിനിമയുടെ ഡബ്ബിങ് സമയത്ത് ആ സീൻ കണ്ടിട്ട് ആഹാ വിശാലമായ വയർ ആണല്ലോ എന്ന് കമന്റ്‌ ചെയ്‌തിരുന്നതായും താരം ഇന്റർവ്യൂവിൽ പറഞ്ഞു.