ലഹരി ഇടപാടുകൾ നടന്ന വാട്സാപ്പ് ഗ്രൂപ് അഡ്മിൻ ദീപിക പദുകോൺ ആണെന്ന് അന്വേഷണ സംഘം

മുംബൈ : ബോളിവുഡ്ഡ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ താരങ്ങൾക്കെതിരെ അന്വേഷണം. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് കൂടുതൽ പേരിലേക്ക് നീങ്ങുന്നത്. നിരവധി താരങ്ങളെ ഇതിനോടകം ചോദ്യം ചെയ്തു.

ലഹരിമരുന്നുകൾ ആവിശ്യപ്പെട്ട് ബോളിവുഡ്ഡ് സുന്ദരി ദീപിക പദുകോൺ നടത്തിയ വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നതോടെയാണ് താരത്തെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ദീപിക പദുകോൺ കഞ്ചാവല്ല ഹാഷിഷ് ആണ് വേണ്ടതെന്ന് പറയുന്ന വാട്സാപ്പ് സ്ക്രീൻഷോട്ടുകളാണ് പുറത്ത് വന്നിരുന്നത്. ദീപിക പദുകോൺ തന്റെ മാനേജറിന് അയച്ച മെസേജായിരുന്നു പുറത്തായത്.

ലഹരിമരുന്ന് ആവിശ്യപ്പെടുന്ന ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക പദുകോൺ ദീപിക പദുകോൺ ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു