എനിക്ക് ആരെക്കാളും അടുപ്പം ഉണ്ടായിട്ടുള്ളത് ജയേട്ടനോടാണ് ജയേട്ടനെ ഒരുർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ; സീമ പറയുന്നു

പഴയകാല സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പട്ടം അലങ്കരിച്ച നടന്നായിരുന്നു ജയൻ. ഏകദേശം 120ഓളം വത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു സിനിമ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. 1970 കളിൽ മലയാളസിനമയിൽ ഏറ്റവും ജനപ്രീതിയുള്ള നടന്നായി മാറുകയും ആക്ഷൻ രംഗങ്ങളിൽ ഡ്യുപ്പ് ഇല്ലാതെ അഭിനയം കഴിച്ച വെയ്ക്കുന്ന നടൻനെന്ന വിശേഷണവും ജയനെ തേടിയെത്തി.

41 ആം വയസിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു കോളിളക്കം എന്ന സിനിമയിൽ അത്യന്തം അപകടം പിടിച്ച ഫൈറ്റ് സീനിന്റെ ഷൂട്ട്‌ ഹെലികോപ്റ്റർ ലാൻഡിംഗ് പാടിൽ തുങ്ങി സീൻ ചിത്രീകരിക്കുന്ന വേളയിലാണ് അപകടം സംഭവിക്കുന്നത്. ഒരു കാലത്ത് വേഷത്തിലും ഭാവത്തിലും യുവാക്കളുടെ ഹരമായി മാറിയ നടൻ പൌരുഷത്തിന്റെയും സഹസികതയുടെയും പ്രീതികമായി ഇന്നും ജനമനസിൽ നിറഞ്ഞു നിൽക്കുന്നു.

എഴുപതുകളിൽ നിറഞ്ഞു നിന്നിരുന്ന താരാജോടികളാണ് ജയനും സിമയും നാലപ്പത് വർഷത്തിനിപ്പുറം സിമ ജയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എനിക്ക് ആരെക്കാളും അടുപ്പം ഉണ്ടായിട്ടുള്ളത് ജയേട്ടനോടാണ് ജയേട്ടനെ ഒരുർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ജയേട്ടന്റെ മരണ വാർത്ത ഇന്നും ഞാൻ സങ്കടത്തോടെയാണ് ഓർക്കുന്നത്.

ഒരു ജേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു എനിക്ക് ജയേട്ടൻ സിനിമയിൽ മാറ്റാരെക്കാളും അടുപ്പം ഉണ്ടായിട്ടുള്ളത് ജയേട്ടനോടാണ് ആക്ഷൻ രംഗങ്ങളിൽ ഡ്യുപിനെ വച്ച് അഭിനയിച്ചു കിട്ടുന്ന പേരും പെരുമായൊന്നും തനിക്ക് വേണ്ട എന്ന ഉറച്ച തിരുമാനമാണ് ജയേട്ടനെ കോളിളക്കം എന്ന സിനിമയിൽ അപകടം ഉണ്ടാകാൻ കാരണമായതെന്ന് സിമ പറയുന്നു.