പെണ്ണ് കാണാൻ വന്നപ്പോൾ സന്തോഷ് എന്നോട് ആവശ്യപ്പെട്ടത് കേട്ട് താൻ ഞെട്ടി ; തുറന്ന് പറഞ്ഞ് നവ്യാ നായർ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും നന്ദനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ ആണ് പ്രേക്ഷകർക്ക് ഇന്നും നവ്യ നായർ എന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്. പഠനകാലത്ത് കലോത്സവ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു നർത്തകി കൂടിയായ നവ്യ. കലപ്രതിഭ പട്ടം മറ്റൊരാൾക്ക്‌ കിട്ടിയതിന്റെ സങ്കടം കരഞ്ഞുകൊണ്ട് പറയുന്ന ആ കൊച്ചു പെൺകുട്ടിയെ ഇന്നും മലയാളികൾ ഓർത്തെടുക്കാറുണ്ട്. കലോത്സവ വേദിയിൽ നിന്നും സിനിമ ലോകത്ത് എത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹ ശേഷം അഭിനയത്തിൽ ബ്രേക്ക്‌ എടുത്ത താരം ഇപ്പോൾ ഗംഭീര തിരിച്ചുവരവും നടത്തി.

താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് കോവിഡും ലോക്കഡൗണും വന്നത്. വീട്ടിലായതോടെ ഏല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ താരം അറിയിക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ പിറന്നാൾ ദിനത്തിൽ കിട്ടിയ സർപ്രൈസ് സമ്മാനങ്ങളും ആഘോഷവുമൊക്കെ താരം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ രസകരമായ കാര്യമാണ് സോഷ്യൽ മീഡിയയിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നത്. ബിസ്സിനെസ്സ് കാരനായ സന്തോഷ്‌ ആണ് നവ്യയുടെ ഭർത്താവ്. പെണ്ണ് കാണാൻ വന്ന സമയത്ത് കല്യാണം കഴിഞ്ഞാൽ അഭിനയം തുടരാനാണോ ഉദ്ദേശം എന്ന ഭർത്താവിന്റെ ചോദ്യത്തിന് മറുപടി നൽകാതിരുന്നപ്പോൾ. അഭിനയം ഒരിക്കലും വിട്ടുകളയരുത് എന്ന് ഭർത്താവ് ഇങ്ങോട്ട് പറഞ്ഞു എന്നാണ് താരം പറഞ്ഞത്.

വിവാഹ ശേഷം അഭിനയം നിർത്തി വീട്ടിലിരുന്നാൽ ഡിപ്രെഷൻ ഉണ്ടായിപ്പോകുമോ എന്ന പേടിയിൽ ഇരിക്കുമ്പോൾ തന്റെ കഴിവുകളെ വിട്ടുകളയാതെ മുന്നോട്ട് കൊണ്ടുപോകണം എന്ന് പറഞ്ഞു തന്റെ അഭിനയ ജീവിതത്തിനു എല്ലാ പിന്തുണയും നൽകിയത് ഭർത്താവ് സന്തോഷ്‌ ആണെന്ന് നവ്യ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു