മേഘ്‌നയ്ക്ക് ആൺ കുഞ്ഞ് പിറന്നു ; ചിരഞ്ജീവിയുടെ രണ്ടാം ജന്മമെന്ന് മാതാപിതാക്കൾ

അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി മേഘ്‌ന രാജ്. കഴിഞ്ഞ ജൂണിൽ താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാകാത്തതെ തുടർന്ന് മരണമടഞ്ഞിരുന്നു. സർജ കുടുംബത്തെയും ആരാധകരെയും ഒരുപോലെ ദുഖത്തിലാക്കിയ സംഭവമായിരുന്നു അത്. ഭർത്താവ് മരിക്കുന്ന സമയത്ത് മേഘ്‌ന 5 മാസം ഗർഭിണി കൂടിയായിരുന്നു. ചീരുവിന്റെ മരണം നൽകിയ ആഘാതത്തിനിടയിലും ചീരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വീട്ടിൽ വമ്പൻ ആഘോഷങ്ങൾ ഒരുക്കിയത് സഹോദരൻ ദ്രുവ് ആയിരുന്നു.

വളരെ ആഘോഷമായിട്ടാണ് മേഘ്‌നയുടെ ബേബി ഷവർ സർജ കുടുംബം ആഘോഷിച്ചത്. ആഘോഷങ്ങളെല്ലാം ആരാധകരെ അറിയിച്ചു കൊണ്ടാണ് നടത്തിയത്. ഫോട്ടോസും വിഡിയോസുമൊക്കെ ആരാധകർ കണ്ടിരുന്നു. ഇപ്പോൾ സർജ കുടുംബം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വ്യാഴാഴ്‌ച്ച രാവിലെ ബംഗളുരുവിലെ ആശുപത്രിയിൽ മേഘ്‌ന ഒരാണ്കുഞ്ഞിന് ജന്മം നൽകി. ചീരുവിന്റെ സഹോദരൻ ദ്രുവ് ആണ് കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങിയത്. ചീരുവിന്റെ രണ്ടാം ജന്മമാണ് എന്നാണ് കുഞ്ഞിനെ കയ്യിലെടുത്തു മാതാപിതാക്കൾ പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു