സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു കല്യാണമൊക്കെ കഴിച്ചു രണ്ടു മൂന്നു കുട്ടികളുടെ അമ്മയായി കുടുംബവുമായി ഒതുങ്ങി കഴിയുമായിരുന്നു

ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും എന്നും മലയാളികൾക്ക് മറക്കാൻ പറ്റാത്ത നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. മമ്മുട്ടി നായകനായ അഴകിയ രാവണനിൽ ബാലതാരമായി അഭിനയിച്ച കാവ്യ 1998ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. അവിടുന്നിങ്ങോട്ട് ഏകദേശം 20വർഷക്കാലം മലയാളികൾക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ കാവ്യ സമ്മാനിച്ചു. കൂടുതലും നാടൻ വേഷങ്ങളാണ് കാവ്യയ്ക്ക് മലയാള സിനിമയിൽ ലഭിച്ചത്. സിനിമയിൽ നിന്നും കാവ്യയുടെ പേര് ചേർത്ത് ഒരുപാട് ഗോസിപ്പുകൾ നമ്മൾ കേട്ടിട്ടുണ്ട് അതിൽ ഏറെ വിവാദത്തമായത് ദിലീപുമായി കാവ്യക്ക് റിലേഷന്ഷിപ് ഉണ്ട് എന്ന വാർത്തയായിരുന്നു.

ദിലീപ് മഞ്ജുവാര്യർ പ്രണയ വിവാഹത്തിന് ശേഷവും ഈ ഗോസ്സിപ്പിനു കുറവൊന്നും ഉണ്ടായില്ല. എന്നാൽ 2009ൽ വിവാഹം കഴിച്ച കാവ്യ 2011ൽ വിവാഹമോചനവും തേടി. വിവാഹമോചനത്തിന് കാരണം ദിലീപുമായുള്ള ബന്ധമാണെന്ന് വീണ്ടും വാർത്ത പരന്നു. വേർപിരിയലിന് ശേഷവും താരം സിനിമയിൽ സജീവമായി. 2016ൽ ദിലീപും മഞ്ജുവും വേര്പിരിയുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമവുമായി. രണ്ടു വർഷങ്ങൾക്ക് മുൻപ് ഇരുവർക്കും ഒരു പെണ്കുഞ്ഞു പിറന്നതും മഹാലക്ഷ്മി എന്ന് പേര് വിളിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ കാവ്യാമാധവൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സിനിമയുമായി യാതൊരു തരത്തിലുമുള്ള ബന്ധവും ഇല്ലാത്ത കുടുംബമാണ് എന്റേത് എന്നിട്ടും സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടി. അത്കൊണ്ട് പലതും പഠിക്കാൻ എനിക്ക് പറ്റി. ഒരുപക്ഷെ സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു കല്യാണമൊക്കെ കഴിച്ചു രണ്ടു മൂന്നു കുട്ടികളുടെ അമ്മയായി കുടുംബവുമായി ഒതുങ്ങി കഴിയുമായിരുന്നു എന്നുമാണ് കാവ്യ പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു