നിങ്ങളുടെ ശരീരത്തെ അപമാനിക്കുവരെ നടുവിരൽ ഉയർത്തി കാണിക്കുക ; സിനിമ താരം കനിഹ പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കനിഹ. മലയാളത്തിലെ മുൻനിര നായകമാരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാള് കൂടിയാണ് കനിഹ. അഭിനയത്തോടൊപ്പം നല്ല ഒരു അവതാരികയും ഒരു പോപ്പ് സിംഗറും കൂടിയാണ് കനിഹ. തന്റെ ഫോട്ടോയോടൊപ്പം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം….

ഹാ.. തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപ്പോയി. പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നോർത്ത് പോയത്..!. ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ? ഒരിക്കലുമല്ല. മുൻപെങ്ങും ചെയ്തിട്ടില്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്.

എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്‌നം? നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട്. കുറവ് തോന്നുന്നത് നിർത്തുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക

അഭിപ്രായം രേഖപ്പെടുത്തു