വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സിനിമാതാരത്തിന്റെ തട്ടിപ്പ് ; വിശദീകരണവുമായി വിനീത്

സിനിമ നടനായും നർത്തകനായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാടാണ് വിനീത്. കുറച്ചു ദിവസങ്ങളായി നടൻ വിനീതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. വിനീത് തന്നെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്യുന്ന തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന് അറിയിച്ചത്.

തന്റെ പേര് ദുരുപയോഗം ചെയ്ത് വിദേശത്തു നിന്നും ചില ആൾക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നുണ്ട്, കൂടാതെ താൻ എന്ന് പറഞ്ഞു വ്യാജ നമ്പർ ഉപയോഗിച്ച ആൾക്കാരെ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം കോളുകളോട് പ്രതികരിക്കാതിരിക്കുക എന്നും താരം പറയുന്നു. ഇതോടൊപ്പം തന്നെ ആക്ടർ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സാപ്പ് നമ്പറിന്റെ സ്ക്രീൻഷോട്ടും താരം ഇതിനോടൊപ്പം പങ്കുവച്ചു.

അഭിപ്രായം രേഖപ്പെടുത്തു