ഡ്രൈവിംഗ് അറിയാത്തത് ആരോടും പറയരുത് ഷൂട്ടിങ്ങിനു ഒരാഴ്ച കൂടിയുണ്ടല്ലോ ; എൻഎഫ് വർഗീസിനെ കുറിച്ച് സംവിധായകൻ

മിമിക്രിയിലൂടെ സിനിമയിലെത്തി ശബ്ദ ഗാമ്പീര്യം കൊണ്ട് പ്രതി നായക വേഷങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു നടൻ എൻ എഫ് വർഗീസ്. നിരവധി സിനിമകളിൽ സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വില്ലന്മാരിൽ ഒരാളുകൂടിയാണ് എൻ എഫ് വർഗീസ്. തന്റെ സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ആകാശദൂത്. ചിത്രത്തിലെ പാൽക്കരൻ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് അതിന്റെ എല്ലാ എഫക്ടോടും കൂടി എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആകാശദൂത് സിനിമയിലേക്ക് എൻ എഫ് വർഗീസിന്റെ കടന്നു വരവിനെക്കുറിച്ചുള്ള ഒരു രസകരമായ സംഭവം ഓർത്തെടുക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത് ഡെന്നിസ് ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ.

താഴ്‌വാരം എന്ന സിനിമയിലൂടെ സുപരിജിച്ചനായ സലീം ഗൗസിനെ ആയിരുന്നു ആകാശദൂതിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് വരാനുള്ള അസൗകര്യം കാരണം മറ്റൊരാളെ നോക്കി. വ്യത്യസ്തനായ ഒരു വില്ലൻ കഥാപാത്രത്തെ മനസ്സിൽ കണ്ടത്കൊണ്ട് ആരെ കാസ്റ്റ് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എൻ എഫ് വർഗീസിന്റെ പേര് ഉയർന്നു വന്നത്. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കുന്നത്. വേഷം ഉണ്ട് എന്ന് അറിഞ്ഞു അന്ന് രാത്രി തന്നെ തന്റെ വീട്ടിലേക്ക് അദ്ദേഹം വന്നു. കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് പേടിച്ചു കാരണം അദ്ദേഹത്തിന് വണ്ടി ഓടിക്കാനറിയില്ലായിരുന്നു.

എന്നാൽ ഡ്രൈവിംഗ് അറിയാത്തത് ആരോടും പറയരുത് ഷൂട്ടിങ്ങിനു ഒരാഴ്ച കൂടിയുണ്ടല്ലോ അതിനിടയിൽ എന്തേലും ചെയ്യാം എന്ന് പറഞ്ഞാണ് അദ്ദേഹം തിരികെ പോയത്. ഷൂട്ടിംഗ് സമയത്ത് അദ്ദേഹം എത്തിയത് സ്വയം ഡ്രൈവ് ചെയ്ത് ആയിരുന്നു. മടങ്ങി പോയ അന്ന് രാത്രി തന്നെ അദ്ദേഹം ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേരുകയും ഡ്രൈവിംഗ് പടിക്കുകയുമായിരുന്നു. 2002ൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിക്കുന്നത്.