വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മംമ്ത മോഹൻദാസ്

മയൂഖം എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹൻദാസ്. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് താരം മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാളായി വളർന്നു. അതിനിടയിൽ ആരോഗ്യ പ്രശ്നങ്ങളുമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും പിന്നീട് തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു.

ഒരു വര്ഷം മാത്രമാണ് താരം ഭർത്താവിനൊപ്പം താമസിച്ചത്. എന്നാൽ ആദ്യ വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ താരം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ മംമ്ത പറയുന്നത് കുറെയേറെ അനുഭവങ്ങൾ വേണം അത് മാത്രമേ ജീവിതാവസാനം വരെ ഉണ്ടാവു കുറച്ച് കൂടി ജീവിതത്തെക്കുറിച്ച് വ്യക്തത വന്നാൽ തീർച്ചയായും ഒരു പങ്കാളിയെ കണ്ടെത്തും അത് വരെ കാത്തിരിക്കുന്നു താരം പറഞ്ഞു.