പ്രചരിക്കുന്നത് വ്യാജവാർത്ത മമ്മുട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് റത്തീന

അരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് മമ്മുട്ടിയെയും ടോവിനോയെയും അണിനിരത്തി റത്തീന ഷേർഷാദ് പുതിയ ചിത്രം ഒരുക്കുന്നു എന്നുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അത് തികച്ചും വാസ്തവവിരുദ്ധമായ വർത്തയാണെന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായക റത്തീന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായക ഈ കാര്യം അറിയിച്ചത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം.

മമ്മൂട്ടി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഒരു സിനിമ സംവിധാനം ചെയ്യാൻ ഞാൻ ഒരുങ്ങുന്നുണ്ട് . എന്നാൽ അതിൽ ടോവിനോ തോമസ് അഭിനയിക്കുന്നു എന്ന വാർത്ത പലയിടത്തായി പ്രചരിക്കുന്നത് കണ്ടു. അത് തികച്ചും അടിസ്ഥാന രഹിതമാണ്‌ . ഈ സിനിമയുമായി ബന്ധപ്പെട്ട ആർക്കും ആ വാർത്തയുമായി യാതൊരു ബന്ധവും ഇല്ല . ഞാൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സിനിമയിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ നിങ്ങളെ അറിയിക്കുന്നതാണ് .
— റത്തീന ഷെർഷാദ്

അഭിപ്രായം രേഖപ്പെടുത്തു