ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല ; ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട സിദിഖിനെ വിമർശിച്ച് രേവതി സമ്പത്ത്

അമ്മ സംഘടന മെമ്പർമാരിൽ ഒരാളായ നടൻ സിദിഖിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത് രംഗത്ത്. ബിനീഷ് കോടിയേരി, പാർവതി തിരുവോത്ത് തുടങ്ങിയവരുടെ കാര്യങ്ങൾ ചർച്ച ചെയ്യാനായി വെള്ളിയാഴ്ച അമ്മ യോഗം കൂടിയിരുന്നു. യോഗത്തിൽ ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യമാണ് സിദിഖ് ഉന്നയിച്ചത്. ഇതിനെതിരെയാണ് സിദിഖിനെ വിമർശിച്ചു രേവതി സമ്പത്ത് രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നുമാണ് സിദിഖ് ആവശ്യപ്പെട്ടത്. ഇന്നലെ കേട്ട വാർത്തയിൽ വച്ചു ഇതിൽപ്പരം ഊളത്തരം വേറെ കേട്ടിട്ടില്ല. എന്തായാലും ജോറായിട്ടുണ്ട് എന്നാണ് രേവതി കുറിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം….
“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !!
ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.
ജോറായിട്ടുണ്ട് !!!
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.

അഭിപ്രായം രേഖപ്പെടുത്തു