തരുണുമായി അടുപ്പത്തിലാണോ എന്ന് തരുണിന്റെ അമ്മ ചോദിച്ചു ; പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയാമണി

മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് പ്രിയാമണി. പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും പ്രിയാമണി പഠിച്ചതും വളർന്നതും ബാംഗ്ളൂരിലാണ്. മോഡലിംഗിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തിയതെങ്കിലും ആദ്യ ചിത്രം പരാജയമായിരുന്നു. പിന്നീട് പരുത്തി വീരനിലെ അഭിനയത്തോടെ താരം ശ്രദ്ധിക്കപ്പെട്ടു. ബിസിനസുകാരനായ മുസ്തഫയെയാണ് പ്രീയാമണി വിവാഹം കഴിച്ചത്.

എന്നാൽ വിവാഹത്തിന് മുൻപ് പ്രിയാമണിയേയും തെലുങ്ക് നടൻ തരുണിനെയും ചേർത്ത് വന്ന വാർത്തകളിലെ സത്യം തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. തരുണുമായി താൻ പ്രണയത്തിലാണെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. വിവാഹം വരെ നിശ്ചയിച്ചെന്ന് വാർത്തകൾ വന്നു. വാർത്തകൾ വിശ്വസിച്ച് തരുണിന്റെ ‘അമ്മ എന്നോട് തരുണുമായി അടുപ്പത്തിലാണോ എന്ന് ചോദിക്കുകയും അടുപ്പമുണ്ടെങ്കിൽ കുഴപ്പമില്ലെന്നും നമുക്ക് ആലോചിക്കാമെന്നും അവർ പറഞ്ഞു. എന്നാൽ താനും തരുണും നല്ല സുഹൃത്തുക്കൽ മാത്രമായിരുന്നെന്നാണ് പ്രിയാമണി പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു