ആർഐപി മുത്തേ മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലി

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയസ്തംഭനം മൂലം ഇന്നലെയായിരുന്നു മറഡോണ മരണപ്പെട്ടത്. ലോകം ഫുട്‌ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിക്കുമ്പോൾ ചിലർ ഇവിടെ മഡോണ സെബാസ്റ്റിയന് ആദരാഞ്ജലി അർപ്പിക്കുന്ന തിരക്കിലായിരുന്നു.

മഡോണയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ വാട്സാപ്പ് സ്റ്റാറ്റസുകളിൽ മഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്. സംഭവം ട്രോളന്മാരും ഏറ്റുപിടിച്ചിരിക്കുകയാണ്.