പേർളി മാണി അഭിനയിച്ച ബോളിവുഡ് സിനിമയ്‌ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്

കഴിഞ്ഞ നവംബർ 12നു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ലുഡോ എന്ന ചിത്രത്തിനെതിരെയും ചിത്രത്തിന്റെ സംവിധായകൻ അനുരാഗ് ബസുവിനെതിരെയും ഹൈന്ദവ സംഘടനകൾ രംഗത്ത്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണ് ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. ചിത്രത്തിൽ നടൻ രാജ്‌കുമാർ റാവേ ശൂർപ്പണകയായി വേഷം കെട്ടുന്നുണ്ട്. ശേഷം രാമനായി വേഷമിട്ട നടനെ രാജ്‌കുമാർ അസഭ്യം പറയുന്നുണ്ട്. കൂടാതെ ശിവന്റെയും കാളിയുടെയും വേഷം ധരിച്ച രണ്ടുപേർ കാർ തള്ളുന്ന രംഗവും ചിത്രത്തിലുണ്ട് ഉണ്ട്.

സംവിധായകൻ ഹിന്ദു മതത്തെ പരിഹസിക്കുന്ന തരത്തിലാണ് ചിത്രമെടുത്തിട്ടുള്ളത് എന്നാണ് ആരോപണം. ‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു ‘ എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം പേളി മാണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ലുഡോ. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു