കുടുംബത്തിലേക്ക് സ്വാഗതം, എന്റെ ദിനം ധന്യമാക്കി ; മോഹൻലാൽ ആദ്യമായി തന്നോട് പറഞ്ഞത് തുറന്ന് പറഞ്ഞ് ശ്രദ്ധ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി അഭിനയിക്കുന്നത്. ആദ്യമായി മോഹൻലാലിനോട് സംസാരിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാറിന്റെ ആദ്യ വാക്കുകള്‍, എന്റെ ദിനം ധന്യമാക്കി’ എന്നായിരുന്നു ശ്രദ്ധ ട്വിറ്ററിൽ കുറിച്ചത്.