ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ ; അഭിയുടെ ഓർമ്മ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഷെയ്ൻ നിഗം

ചലച്ചിത്ര താരം അഭിയുടെ ഓർമ്മ ദിനത്തിൽ വാപ്പച്ചിയെ കുറിച്ച് കുറിപ്പുമായി മകനും നടനുമായ ഷെയിൻ നിഗം. അഭിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രത്തിനൊപ്പമാണ് വികാരനിർഭരമായ കുറിപ്പ് കൂടി ഷെയിൻ പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.
Thank you Vappichi for believing in me. <3 ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.

അഭിപ്രായം രേഖപ്പെടുത്തു