മമ്മുക്കയുടെ മൂഡ് നമ്മുടെ കേരളത്തിലെ കാലാവസ്ഥ പോലെയാണ് ; മമ്മുട്ടിയെ കുറിച്ച് ടിനി ടോം പറയുന്നത് ഇങ്ങനെ

മലയാളത്തിന്റെ സൂപ്പർ സ്റ്റാറാണ് മമ്മുട്ടി. മമ്മുട്ടി പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്നും ജാഡ ഉണ്ടെന്നുമുള്ള ആരോപണങ്ങൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടെങ്കിലും പലപ്പോഴും മമ്മൂട്ടി അത്തരത്തിലുള്ള ആളല്ല എന്ന് തെളിയിച്ചിട്ടുമുണ്ട്. മമ്മുട്ടി പരുക്കൻ സ്വഭാവക്കാരനാണെന്ന് പറയുന്നവർ പിന്നീട് മമ്മുട്ടിയെ അടുത്തറിഞ്ഞപ്പോൾ നിലപാട് മാറ്റിയിട്ടുമുണ്ട്.

മമ്മുക്കയെക്കുറിച്ചു ടിനി ടോം ഒരു അഭിമുഖത്തിൽ പറഞ്ഞ രസകരമായ ഒരു കാര്യമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മുക്കയുടെ മൂഡ് നമ്മുടെ കേരളത്തിലെ കാലാവസ്ഥ പോലെയാണ്. എപ്പളാ ക്ലൈമറ്റ് മാറുക എന്ന് പറയാൻ പറ്റില്ല. പെട്ടെന്നായിരിക്കും മൂഡ് മാറുക അപ്പോൾ അതിനനുസരിച്ചു പെരുമാറാൻ നമുക്ക് അറിയണം. ചിലപ്പോൾ ഹലോ മമ്മുക്ക എന്ന് പറഞ്ഞാൽ തിരിച്ചു ആരാണ് എന്താണ് എന്നൊക്കെ ചോദിക്കും. നമ്മുടെ സ്വാതന്ത്രത്തിനും ഒരു ലിമിറ്റ് ഉണ്ട്. ടിനി ടോം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു