കിഡ്‌നി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക ; റിസസ്ഖാൻ നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്ത്

നന്മമരം സുരേഷ് കോടാലിപറമ്പിന്റെ കഥ പറയുന്ന റിയാസ് ഖാൻ നായകനാകുന്ന മായകൊട്ടാരം എന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്ത് വിട്ടു. സുരേഷ് കോടാലിപ്പറമ്പാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടക്കമുള്ള തെരെഞ്ഞെടുപ്പ് പോസ്റ്റർ രൂപത്തിലുള്ള പോസ്റ്ററാണ് പുറത്ത് വിട്ടത്. കിഡ്‌നി ചിന്ഹത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക എന്നും പോസ്റ്ററിൽ അഭ്യര്ഥിക്കുന്നുണ്ട്. റിയാസ് ഖാൻ തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

രോഗം വന്ന അവയവങ്ങൾ മാറ്റി അവിടം കമ്പ്യൂട്ടർ വൽക്കരിക്കും,കോടാലിക്കുന്നു ഗ്രാമത്തിൽ ശസ്ത്രക്രിയകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,പടുകൂറ്റൻ എയർപോർട്ട് കേരളത്തിലെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് എന്നെ പുകഴ്ത്തുന്ന കൂലിത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ്. ഇങ്ങനെ പോകുന്നു സുരേഷ് കോടാലി പറമ്പന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.