സംവിധായകൻ ഭദ്രൻ സുരേഷ്‌ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചതായി പ്രൊഡക്ഷൻ കൺട്രോളറുടെ വെളിപ്പെടുത്തൽ

സംവിധായകൻ ഭദ്രൻ സുരേഷ്‌ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചതായി പ്രൊഡക്ഷൻ കൺട്രോളറുടെ വെളിപ്പെടുത്തൽ. യുവതുർക്കി എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടന്നതെന്നും പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ വെളിപ്പെടുത്തുന്നു.

സുരേഷ്‌ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രമായ യുവതുർക്കിയിൽ ജയിലുള്ള രംഗത്തിൽ കീരിക്കാടൻ ജോസ് ചെയ്ത ക്യാരക്ടറിന് ചിക്കൻ കൊടുക്കുന്നതും. സുരേഷ്‌ഗോപിയുടെ കഥാപാത്രം അത് ചോദ്യം ചെയ്യുന്ന രംഗവും ഉണ്ട്. അതിൽ കീരിക്കാടൻ ജോസ് സുരേഷ്‌ഗോപിയെ കൊണ്ട് എലിയെ തീറ്റിപ്പിക്കുന്ന സീൻ ഉണ്ടായിരുന്നു അതിനായി അന്നത്തെ ആർട്ട് ഡയറക്ടർ കേക്കിൽ എലിയുടെ രൂപം ചെയ്തു കൊണ്ട് വന്നു പക്ഷെ ഭദ്രൻ സാർ അതെടുത്ത് ദൂരെ വലിച്ചെറിഞ്ഞിട്ട് പച്ച എലിയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അവസാനം ഒറിജിനൽ എലിയെ കൊണ്ട് വരികയും സുരേഷേട്ടൻ അതിനെ കടിക്കുകയും ചെയ്തു പിന്നീട് ഡെറ്റോൾ ഉപയോഗിച്ച് വാ കഴുകുന്ന സുരേഷേട്ടനെയാണ് താൻ കണ്ടതെന്നും സേതു പറയുന്നു