പത്താം മാസത്തിൽ മമ്മുട്ടി പുറത്തേക്ക് ; ലോക് ഡൗൺ ജീവിതം അവസാനിപ്പിച്ച് താരം,ആവേശത്തിൽ ആരാധകർ

പത്താം മാസത്തിൽ മമ്മുട്ടി പുറത്തിറങ്ങി. കോവിഡിന്റെ സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ മമ്മുട്ടി വീട്ടിലിരിക്കുകയായിരുന്നു. 275 ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് താരം വീടിന് പുറത്ത് ഇറങ്ങുന്നത്.

ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കാറിൽ സവാരിക്ക് ഇറങ്ങിയതാണ് നീണ്ട ഒൻപത് മാസത്തെ ലോക്ക് ഡൗൺ ജീവിതത്തിന് അവസാനം കുറിച്ചത്. യാത്രയിൽ നിർമ്മാതാവ് ആന്റോ ജോസഫ്. നടൻ രമേശ് പിഷാരടി തുടങ്ങിയവരും മമ്മുട്ടിക്കൊപ്പം ഉണ്ടായിരുന്നു.