താങ്കൾ സംഘിയായോ ? അവതാരകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി സിനിമാ താരം കൃഷ്ണകുമാർ

താങ്കൾ സംഘിയായോ എന്ന അവതാരകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി സിനിമാ താരം കൃഷ്ണകുമാർ. സംഘി എന്ന് വിളിച്ച് താങ്കളെ കളിയാക്കാറുണ്ട് ബേസിക്കലി താങ്കളൊരു സംഘി ആയോ എന്ന അവതാരകന്റെ ചോദ്യത്തിന് സംഘി എന്നാൽ സംഘം ചേരുന്നതിലെ ഒരാൾ ആണെങ്കിൽ ഞാനെപ്പോഴും സംഘത്തിലാണ് എന്റെ വീട്ടിലും ഞാൻ വലിയൊരു സംഘത്തിന്റെ ഇടയ്ക്കാണ്.

കൂടാതെ ആർഎസ്എസ് എന്നാൽ സംഘ കുടുംബമാണ് ഞാൻ പണ്ടെ സംഘപരിവാർ അംഗമാണെന്നും താൻ ആർഎസ്എസ് ൽ നിന്നും വന്നതാണെന്നും താരം പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തവണ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും തിരുവനന്തപുരം ഭരിക്കുമെന്നും താരം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു