ശ്രീ ധർമ്മ ശാസ്താവിനെ മനസ്സിൽ ധ്യാനിച്ച് പിണറായി സർക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കുക ; വൈറലായി താരത്തിന്റെ വീഡിയോ

തിരുവനന്തപുരം: ബിജെപി തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നിറസാന്നിധ്യമായി ചലച്ചിത്രതാരം കൃഷ്ണകുമാർ. തിരുവനന്തപുരം കോർപറേഷൻ ബിജെപി ജയിക്കുമെന്നും ഭരിക്കുമെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് വേദിയിൽ താരം പ്രസംഗിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ശ്രീ ധർമ്മ ശാസ്താവിനെ മനസ്സിൽ ധ്യാനിച്ച് പിണറായി സർക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കുക നമ്മൾ ഇത്രയും ചെയ്യുക ബാക്കി അയ്യപ്പൻ നോക്കിക്കോളും. എന്നാണ് താരം പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു