സീരിയൽ താരം ദിവ്യ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ : ടെലിവിഷൻ സീരിയൽ താരവും മോഡലുമായ ദിവ്യ ഭട്നഗർ കോവിഡ് ബാധിച്ച് മരിച്ചു മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കഴിഞ്ഞ മാസം കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു .

നിരവധി ഹിന്ദി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. യേ രിസ്താ ക്യാ കെഹ്ലാത്ത ഹായിലെ എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് താരം സീരിയലിൽ സജീവമാകുന്നത്.