കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് നടി അനുശ്രീ

ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം പ്രവർത്തകരുടെ കൂടെ ഭാരതാംബയായി വേഷമിട്ട നടി അനുശ്രീ ബിജെപി അനുഭാവിയാണെന്ന് പറഞ്ഞു നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ്‌ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് താരം. പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്തിലെ 12 വാർഡ് സ്ഥാനാർഥി റിനോയ് വർഗീസിന് വേണ്ടിയാണു താരം പ്രചാരണത്തിന് ഇറങ്ങിയത്.

റിനോയ് വർഗീസിന്റെ കുടുംബസംഗമത്തിൽ താരം പങ്കെടുത്തു. കുടുംബസംഗമത്തിൽ പങ്കെടുക്കാൻ താരം എത്തിയതോടെ നിരവധിപേർ ഫോട്ടോ എടുക്കാനും ഒപ്പം കൂടി. റിനോയിയുമായുള്ള സൗഹൃദം കൊണ്ടാണ് താരം പ്രചാരണത്തിന് ഇറങ്ങിയത്. റിനോയി വിജയിച്ചാൽ അദ്ദേഹത്തെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യുമെന്ന് തനിക്കു ഉറച്ച വിശ്വാസം ഉണ്ട് എന്നും ഒപ്പം തന്നെ എല്ലാ കോൺഗ്രസ്‌ സ്ഥാനാർത്ഥികൾക്കും വിജയം ആശംസിക്കുന്നതായും താരം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു