ബോളിവുഡ് നടി സാറാ അലിഖാന് ബലാത്സംഗ ഭീഷണി ; വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

മുംബൈ : ബോളിവുഡ് നടി സാറാ അലിഖാന് ബലാത്സംഗ ഭീഷണി. ഇൻസ്റാഗ്രാമിലൂടെ ഭീഷണി മുഴക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് പ്രാവിശ്യം ഇയാൾ തന്നെ ഇൻസ്റ്റാഗ്രാം വഴി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി നിരന്തരം അശ്‌ളീല സന്ദേശവും അയച്ചതായാണ് സാറാ ഖാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

വ്യാജ അകൗണ്ട് നിർമ്മിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്. വ്യാജ അകൗണ്ട് ട്രേസ് ചെയ്ത സൈബർ സെല്ലാണ് പ്രതിയെ കണ്ട് പിടിച്ചത്. എംബിഎ വിദ്യാർത്ഥിയാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു