ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല ; സുരേഷ്‌ഗോപി‌ക്കെതിരെ ചലച്ചിത്ര താരം ഹരീഷ് പേരടി

കേരളത്തിലുള്ളത് വൃത്തികെട്ട ഭരണമാണെന്നും, ഈ സർക്കാരിനെ ചുഴറ്റി അറബിക്കടലിൽ എറിയണമെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ ചലച്ചിത്ര താരം ഹരീഷ് പേരടി. അറബിക്കടലിൽ എറിയാൻ ആഗ്രഹിക്കുന്നവർ അതിന്റെ ചരിത്രത്തെ കുറിച്ച് ബോധ്യമുണ്ടാവണമെന്നും ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം :

അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും…കളമറിഞ്ഞ് കളിക്കുക..

അഭിപ്രായം രേഖപ്പെടുത്തു