അമ്മയുടേയും പ്രതിശ്രുത വരന്റേയും പെരുമാറ്റം ചിത്രയെ തളർത്തി ; സീരിയൽ താരത്തിന്റെ ആത്മഹത്യക്ക് പിന്നിലെ സംഭവം പോലീസ് പറയുന്നു

സീരിയൽ നടി ചിത്രയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാരറിയാതെ രഹസ്യമായി രജിസ്റ്റർ വിവാഹം നടത്തി ഭർത്താവ് ഹേം നാഥുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു താരം. ചിത്ര കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിശുത വരൻ ഹേം നാഥ് ചിത്രയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പോലീസ്. മദ്യപിച്ച് ഷൂട്ടിങ് ലൊക്കേഷനുകളിൽ ചെന്ന് ഹേം നാഥ് ബഹളം വയ്ക്കാറുണ്ടായിരുന്നതായും ഇത് അമ്മയോട് പറഞ്ഞപ്പോൾ ബന്ധം വേർപ്പെടുത്താൻ ‘അമ്മ ആവിശ്യപെട്ടതായും പോലീസ് പറയുന്നു.

അമ്മയുടെ ഈ വാക്കുകൾ ചിത്രയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്നും ഭർത്താവിന്റെയും അമ്മയുടെയും പെരുമാറ്റം ചിത്രയ്ക്ക് താങ്ങാനാവാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം മകളെ ഹേം നാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ കുടുംബം ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ചിത്രയെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹേം നാഥിനെ പോലീസ് ചെയ്തുവരികയാണ്. ഹേം നാഥിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും പോലീസ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു