യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളായ യുവാക്കളോട് ക്ഷമിച്ചതായി യുവനടി

കൊച്ചി : ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച മലപ്പുറം സ്വദേശികളായ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രതികളോട് ക്ഷമിച്ചതായി നടി വ്യക്തമാക്കിയത്.

പ്രതികളായ ആദിലിനെയും ഇർഷാദിനെയും പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ കുടുംബത്തെ ഓർത്ത് മാപ്പ് സ്വീകരിക്കുന്നതായും യുവനടി ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു