നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

ഇന്നലെ മലങ്കര ഡാമിൽ മുങ്ങി മരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പ്രൊഡക്ഷൻ കണ്ടട്രോളർ ബാദുഷ. ഡാമിൽ കുളിക്കുന്ന അനിലിന്റെ ചിത്രങ്ങളാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തുകൾ പകർത്തിയത്. ഈ ചിത്രങ്ങളാണ് ബാദുഷ പുറത്ത് വിട്ടത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തിയ അനിൽ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ എത്തുകയും കുളിക്കുകയുമായിരുന്നു. ഇതിനിടയിൽ അനിൽ ചുഴിയിൽ അകപ്പെട്ട് മുങ്ങുകയും തുടർന്ന് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയിരുന്നു.