നടി മിനു മുനീറയെ യുവാവ് മർദ്ധിച്ചതായി പരാതി ; പോലീസ് നടപടി എടുത്തില്ലെന്നും താരം

ആലുവ : ഫൽറ്റിലെ പാർക്കിംഗ് ഏരിയയിൽ ഓഫിസ് മുറി പണിതത് ചോദ്യം ചെയ്ത നടിയെ മർദിച്ചതായി പരാതി. ആലുവയിലെ സ്വകര്യ ഫ്ലാറ്റിന്റെ പാർകിംഗ് ഏരിയയിൽ ബിൽഡർ ഓഫീസ് മുറി പണിതത് ചോദ്യം ചെയ്തതിനാണ് നടിയെ മർദിച്ചത്. ഫ്ളാറ്റിലെ താമസക്കാരിയായ മീനു കുര്യനാണ് മർദ്ദനമേറ്റത്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മീനു കുര്യൻ പറയുന്നു.

ഫ്ലാറ്റുടമകൾക്ക് പാർക്കിംഗ് അനുവദിച്ച സ്ഥലത്താണ് ബിൽഡർ ഓഫീസ് മുറി പണിതത്. 54 ഫ്ലാറ്റുകൾ ഉള്ള കെട്ടിടത്തിൽ 14 എണ്ണം ഒഴിഞ്ഞ് കിടക്കുകയും ബാക്കിയുള്ള മിക്കതിന്റെയും ഉടമസ്ഥർ വിദേശത്തുമാണ്. നിലവിൽ 9 ഫ്ലാറ്റുകളിൽ മാത്രമാണ് താമസക്കാരുള്ളത്. കാർ പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമ്മാണം ചോദ്യം ചെയ്തതിന് ബിൽഡറുടെ ജീവനക്കാരിയുടെ സഹായിയായ യുവാവ് മർദ്ധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ല.