നടി മിനു മുനീറ പറഞ്ഞത് നുണയോ ? ; നടി അസഭ്യം പറഞ്ഞതും മർദ്ധിച്ചതും തന്നെയാണെന്ന് വീട്ടമ്മ

കൊച്ചി : ആലുവയിലെ ഫ്ലാറ്റിൽ വച്ച് നടി മിനു മുനീറയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ട്വിസ്റ്റ്. നടി തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്ന് വെളിപ്പെടുത്തി ഫ്ളാറ്റിലെ താമസക്കാരിയായ വീട്ടമ്മ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കാർ പാർക്കിംഗ് ഏരിയയിൽ ബിൽഡർ ഓഫീസ് മുറി സ്ഥാപിച്ചത് ചോദ്യം ചെയ്തതിന് മിനു മുനീറയെ ഗുണ്ടകൾ ആക്രമിച്ചതായി നടി തന്നെ വെളിപ്പെടുത്തിയത്.

എന്നാൽ മിനു മുനീർ തന്നെയാണ് ആക്രമിച്ചതെന്ന് ആരോപിച്ച് ഫ്ലാറ്റിൽ താമസിക്കുന്ന സുമിത മത്വ്യു രംഗത്തെത്തിയത്. മിനുമൂനീർ യുവതിയെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതുമായ വീഡിയോയും വീട്ടമ്മ പങ്കുവെച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു